Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers And Villagers

Thrissur

ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ആ​ശ​ങ്ക​യി​ൽ

പാ​വ​റ​ട്ടി: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മ്മി​ക്കു​ന്ന പാ​ടൂ​ർ ഇ​ടി​യ​ഞ്ചി​റ റെ​ഗു​ലേ​റ്റ​റി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലി​രി​ക്കെ ക​ർ​ഷ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ആ​ശ​ങ്ക. പു​തി​യ ഷ​ട്ട​റി​ന്‍റെ അ​ടി​യി​ലൂ​ടെ വെ​ള്ളം ക​യ​റു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും പ​ണി പൂ​ർ​ത്തി​യാ​യാ​ൽ റെ​ഗു​ലേ​റ്റ​റി​ന്‍റെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ട റെ​ഗു​ലേ​റ്റ​റി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​മ്മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ എ​ത്തി​യി​രു​ന്നു.

റെ​ഗു​ലേ​റ്റ​റി​ന്‍റെ അ​ടി​യി​ൽ വി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​രി​ങ്ക​ല്ലു​ക​ളു​ടെ ക​നം സം​ബ​ന്ധി​ച്ച കാ​രാ​റി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ക​ർ​ഷ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക്ല​മെ​ന്‍റ് ഫ്രാ​ൻ​സി​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രി​ങ്ങാ​ട് പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള ഇ​ടി​യ​ഞ്ചി​റ റ​ഗു​ലേ​റ്റ​റി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം സം​ര​ക്ഷ​ണ​ബ​ണ്ടു​ക​ൾ ത​ക​ർ​ന്ന​തോ​ടെ നി​ർ​മ്മാ​ണം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​കാ​ല​ത്ത് കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കു​ന്ന​തി​നും വേ​ന​ലി​ൽ ക​ട​ലി​ൽ​നി​ന്നു​ള്ള വേ​ലി​യേ​റ്റ​ത്തി​ൽ ഉ​പ്പു​വെ​ള്ളം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ശു​ദ്ധ​ജ​ല ത​ടാ​ക​ങ്ങ​ളി​ലേ​ക്കും ക​യ​റാ​തി​രി​ക്കാ​നും ആ​ധു​നി​ക​രീ​തി​യി​ൽ ന​വീ​ക​രി​ച്ച ഇ​ടി​യ​ഞ്ചി​റ​യി​ലെ യ​ന്ത്ര​വ​ൽ​കൃ​ത റ​ഗു​ലേ​റ്റ​ർ ഷ​ട്ട​ർ സം​വി​ധാ​നം ഉ​പ​ക​രി​ക്കും. ഇ​തോ​ടെ വ​ർ​ഷാ​വ​ർ​ഷം ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മ്മി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക വ​ള​യം​ബ​ണ്ട് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

റെ​ഗു​ലേ​റ്റ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സി​വി​ൽ വ​ർ​ക്കു​ക​ൾ​ക്ക് 2.42 കോ​ടി​യും മെ​ക്കാ​നി​ക്ക​ൽ വ​ർ​ക്കു​ക​ൾ​ക്ക് 2.62 കോ​ടി രൂ​പ​യു​മാ​ണു ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Up